ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എണ്ണായിരത്തിലധികം കര്‍ഷകര്‍

Update: 2018-04-19 01:06 GMT
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എണ്ണായിരത്തിലധികം കര്‍ഷകര്‍
Advertising

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്

2015ല്‍ രാജ്യത്ത് എണ്ണായിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. 2014നെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന.

സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ മണ്ണില്‍ സ്വര്‍ണം വിളയിക്കുന്നവരെന്ന് കര്‍ഷകരെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2014ല്‍ 5650 ആയിരുന്നുവെങ്കില്‍ 2015ല്‍ ഇത് എണ്ണായിരത്തിന് മുകളിലായി. മഹാരാഷ്ട്രയില്‍ 3030 കര്‍ഷകരും ഉത്തര്‍പ്രദേശില്‍ 1350 കര്‍ഷകരും ആത്മഹത്യ ചെയ്തു. 2014 ഇത് 2568ഉം 898ഉം ആയിരുന്നു. 2014ല്‍ കര്‍ണാടകയില്‍ 321 കര്‍ഷക‍ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 1350 ആയി. കര്‍ഷക ആത്മഹത്യയുടെ തോത്‍ ഏറ്റവും ഉയര്‍ന്നതും കര്‍ണാടകയിലാണ്.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നൂറിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1130 കര്‍ഷകര്‍‌ ആത്മഹത്യ ചെയ്തു. ഈ വര്‍ഷവും മഹാരാഷ്ട്രയില്‍ കര്‍ഷക‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത് വാഡയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ജീവനൊടുക്കി.

Tags:    

Similar News