ദലിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം: പ്രിന്‍സിപ്പലിന് സസ്‍പെന്‍ഷന്‍; 14 അധ്യാപകരെ സ്ഥലംമാറ്റി
ബിഹാറിലെ മുസാഫര്‍പുറിവൈസ് പ്രിന്‍സിപ്പല്‍ അടക്കം 14 അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു.ലെ സര്‍ക്കാര്‍ സ്‍കൂളില്‍ ദലിത് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.
ബിഹാറിലെ മുസാഫര്‍പുറിലെ സര്‍ക്കാര്‍ സ്‍കൂളില്‍ ദലിത് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്ന സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ അടക്കം 14 അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു. മര്‍ദനം നടത്തിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പുറത്താക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ദലിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്‍ മുറിയില്‍വെച്ച് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയതോടെയാണ് നടപടിയുണ്ടായത്.
മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. മര്‍ദനമേറ്റ വിദ്യാര്‍ഥി ആഗ്രഹിക്കുന്നെങ്കില്‍ മറ്റൊരു കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കുമെന്നും മതിയായ ചികിത്സ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരീക്ഷയില്‍ താന്‍ മികച്ച മാര്‍ക്ക് നേടിയതില്‍ രോഷാകുലരായാണ് സഹപാഠികള്‍ തന്നെ മര്‍ദ്ദിച്ചതെന്ന് ദലിത് വിദ്യാര്‍ഥി ആരോപിച്ചു. മര്‍ദിച്ച സഹപാഠികള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായിരുന്നില്ല. തൊട്ടുപിന്നാലെ പരാതി പിന്‍വലിപ്പിക്കാന്‍ കുടുംബത്തിന് നേരെ ഭീഷണിയുണ്ടായി. ഇതേതുടര്‍ന്ന് സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കേണ്ടി വന്നതായും വിദ്യാര്‍ഥി പറഞ്ഞിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‍വ പ്രത്യേക സംഘത്തെ സ്‍കൂളിലേക്ക് അയച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ രാജീവ് രഞ്ജനെ സസ്‍പെന്‍ഡ് ചെയ്യുകയും മറ്റു 14 സ്റ്റാഫുകളെ സ്ഥലം മാറ്റുകയും ചെയ്തത്.