സോണിയ പടിയിറങ്ങുന്നത് നിര്‍ണ്ണായകമായ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ നയിച്ച ശേഷം

Update: 2018-04-20 03:33 GMT
Editor : Subin
സോണിയ പടിയിറങ്ങുന്നത് നിര്‍ണ്ണായകമായ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ നയിച്ച ശേഷം
Advertising

വ്യത്യസ്ത രാഷ്ട്രീയ  സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴികകല്ലാണ്.

133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലാണ്. ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക ഫോബ്‌സ് തയാറാക്കിയപ്പോള്‍ അതില്‍ മൂന്നാം സ്ഥാനത്ത് സോണിയയെ എത്തിച്ചതും അവരുടെ നിശ്ചദാര്‍ഢ്യവും നേതൃശേഷിയുമായിരുന്നു.

അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറുന്നത്. 1947 ഡിസംബര്‍ 9ന് ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സോണിയ കേംബ്രിഡ്ജിലെ പഠനത്തിനിടെ രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിലൂടെയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം.

പ്രധാനമന്ത്രിയായിരിക്കെ 1991ല്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. 6 വര്‍ഷത്തിനുള്ളില്‍ 2 അധ്യക്ഷന്‍മാര്‍ മാറിവരുന്ന സാഹചര്യം പോലും ഉണ്ടായി. തുടര്‍ന്ന് പാര്‍ട്ടി അസ്ഥിരമാണെന്ന വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് സോണിയ 1998ല്‍ അധ്യക്ഷ പദവി ഏറ്റെടുത്തത്. 2004ത്തിലും 2009ലും പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടെഹ്കിലും നിരസിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃസ്ഥാനവും യുപിഎ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തു.

ഒരു വ്യാഴവട്ടത്തിലേറെ തല്‍ സ്ഥാനത്തിരുന്ന് പാര്‍ട്ടിയെ എല്ലാ ഘട്ടങ്ങളിലും ഒരുമിച്ച് നിര്‍ത്തി. ഒറ്റകക്ഷി ഭരണത്തില്‍ നിന്നും സഖ്യകക്ഷി ഭരണത്തിലേക്ക് പാര്‍ട്ടി എത്തിയപ്പോളും അനുനയ രീതിയിലൂടെ ഏകത നിലനിര്‍ത്തി. ആദ്യകാലത്ത് എതിര്‍ത്ത പവാര്‍ അടക്കമുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിലും സോണിയ വിജയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News