തൊഗാഡിയയെ കാണാനില്ല; രാജസ്ഥാന്‍ പൊലീസിനെതിരെ വിഎച്ച്പി പ്രവര്‍ത്തകര്‍
വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍.
വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍. രാജസ്ഥാന്‍ പൊലീസ് രഹസ്യമായി തൊഗാഡിയയെ കസ്റ്റഡിയിലെടുത്തെന്നാണ് വിഎച്ച്പിയുടെ ആരോപണം. അതേസമയം ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ട് നല്‍കാന്‍ പ്രവീണ്‍ തൊഗാഡിയയുടെ വസതിയിലെത്തിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
നേതാവിനെ കാണാതായതോടെ വിഎച്ച്പി പ്രവര്‍ത്തകര്‍ സോല പൊലീസ് സ്റ്റേഷനും സര്‍കേജ് - ഗാന്ധിനഗര്‍ ദേശീയപാതയും ഉപരോധിച്ചു. തൊഗാഡിയയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
ഇന്ന് 10.45ഓടെ പ്രവീണ്‍ തൊഗാഡിയ ഒരു ഓട്ടോറിക്ഷയില്‍ കയറി പോയെന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ ഉണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ ആരെയും കൂടെ കൊണ്ടുപോകാതെ ഒരാള്‍ക്കൊപ്പം ഓട്ടോയില്‍ കയറിപ്പോയെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹം എവിടെയാണെന്ന് അന്വേഷിക്കുകയാണെന്നും അഹമ്മദാബാദ് ജോയിന്‍റ് കമ്മീഷണര്‍ ജെ കെ ഭട്ട് വ്യക്തമാക്കി.