ക്ലിയോപാട്രയെപോലെ സുന്ദരിയാകാന്‍ ഗോമൂത്രവും ചാണകവും മുഖത്ത് പുരട്ടൂ!
ഗോമൂത്രത്തിന് പുറമേ നെയ്യ്, പശുവിന്‍പാല്‍, ചാണകം എന്നിവയും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ തിളക്കത്തിനും സഹായിക്കുമെന്നും ഗുജറാത്ത് ഗോസേവാ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡ്...
ക്ലിയോപാട്രയെപോലുള്ള അഭൗമസൗന്ദര്യം സ്വന്തമാക്കാന്‍ ഗോമൂത്രം കൊണ്ട് മുഖത്ത് മസാജ് ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം. ഗുജറാത്ത് ഗോസേവാ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡിന്റെ നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഗോമൂത്രത്തിന് പുറമേ നെയ്യ്, പശുവിന്‍പാല്‍, ചാണകം എന്നിവയും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ തിളക്കത്തിനും സഹായിക്കുമെന്നും ഗുജറാത്ത് ബോര്‍ഡ് പറയുന്നു.
ഗുജറാത്ത് ബോര്‍ഡിന്റെ ആരോഗ്യ ഗീത എന്ന വെബ് സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഗോമൂത്രവും, ചാണകവും, പാലും അടക്കമുള്ള പശുവില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് വെബ് സൈറ്റില്‍ വിശദമായി പറയുന്നുണ്ട്. ഇറ്റലി, റഷ്യ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇതേ വിഷയത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റിലുണ്ട്.
സ്ത്രീ സൗന്ദര്യത്തിന് ഗോമൂത്രം ഉപയോഗിച്ചുള്ള ചികിത്സകള്‍ എന്നാണ് ആരോഗ്യഗീതയിലെ മുഖസൗന്ദര്യത്തെക്കുറിക്കുന്ന അധ്യായത്തിന്റെ തലക്കെട്ട് തന്നെ. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആദ്യമായി 15 മിനുറ്റ് പശുവിന്‍പാല്‍ മുഖത്ത് പുരട്ടണം. അതിന് ശേഷം 15 മിനുറ്റ് പശുവിന്‍ നെയ്യ് മഞ്ഞളും ചേര്‍ത്തുള്ള മിശ്രിതം പുരട്ടണം. മൂന്നാമതായാണ് ഗോമൂത്രം മുഖത്ത് പുരട്ടി 15 മിനുറ്റ് വെക്കേണ്ടത്. അവസാനമായി ചാണകം 15 മിനുറ്റ് തേച്ചുപിടിപ്പിച്ചശേഷം ചെറുനാരങ്ങ നീര് ഉപയോഗിച്ച് കഴുകികളയണം. ഇതാണ് മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വെബ്‌സൈറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.