എല്ലായ്പോഴും ബി.ജെ.പിയാല്‍ ആക്രമിക്കപ്പെടാന്‍ സന്തോഷമേയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ സഹായി കനിഷ്ക സിങ്ങിന് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി എം.പി കിരിത് സോമയ്യ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷത്തിനായി ശ്രമിക്കട്ടെയെന്നും സര്‍ക്കാരിന്‍റെ പോരാട്ടം അഴിമതിക്കെതിരെയാണെന്നും കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങ് പ്രതികരിച്ചു.
എല്ലായ്പോഴും ബി.ജെ.പിയാല്‍ ആക്രമിക്കപ്പെടാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ സഹായി കനിഷ്ക സിങ്ങിന് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി എം.പി കിരിത് സോമയ്യ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷത്തിനായി ശ്രമിക്കട്ടെയെന്നും സര്‍ക്കാരിന്‍റെ പോരാട്ടം അഴിമതിക്കെതിരെയാണെന്നും കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങ് പ്രതികരിച്ചു. ഇറ്റാലിയന്‍ കടല്‍ക്കൊലക്കേസിനെക്കുറിച്ച് ലോക്സഭയില്‍ ചോദ്യമുന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. രാജ്യത്തെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച പാര്‍ലമെന്ററി സമിതി ലോക്സഭയില്‍ വെച്ചു.
അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നതിന് സമാന്തരമായി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടി ബി.ജെ.പി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്താണ് ബി.ജെ.പി ഈ നീക്കം നടത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷം ഉണ്ടാക്കട്ടെയെന്ന് കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങ് തിരിച്ചടിച്ചു. അഴിമതിക്കേസ് സഭയിലുന്നയിച്ച തൃണമൂല്‍ അംഗം സുഖേന്ദു ശേഖര്‍ റോയിയെ സഭയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പത്താന്‍കോട്ട് ഭീകരാക്രണം അന്വേഷിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ലോക്സഭയില്‍ വെച്ചു. സൈനിക കേന്ദ്രങ്ങളില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് പൊലീസ് സംവിധാനം നവീകരിയ്ക്കാന്‍ വന്‍ തുക സര്‍ക്കാര്‍ ചെലവഴിയ്ക്കണമെന്ന് ശിപാര്‍ശ ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് വ്യോമ താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് സമിതി അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവമായി പരിഗണിയ്ക്കണമെന്നും പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.