പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന് കിട്ടിയത് ഐ.എസ്.ആര്‍.ഒയില്‍ നിന്ന്

Update: 2018-04-22 20:07 GMT
Editor : Ubaid
പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന് കിട്ടിയത് ഐ.എസ്.ആര്‍.ഒയില്‍ നിന്ന്
Advertising

ഡല്‍ഹിയിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥാനായ മഹ്‍മൂദ് അക്തറിനെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന് കിട്ടിയത് ഐ.എസ്.ആര്‍.ഒ യില്‍ നിന്നാണെന്ന് ചാരവൃത്തിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട പാക് ഉദ്യോഗസ്ഥന്‍ മഹ്‍മൂദ് അക്തര്‍. വിട്ടയക്കും മുമ്പ് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്. കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥാനായ മഹ്‍മൂദ് അക്തറിനെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പന്നീട് വിട്ടയക്കും മുന്പ് പോലീസ്റ്റേഷനില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവവുമായി ബന്ധപ്പെട്ട് ഐ സ് ആ റയിലെ ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ ഐ.എസ്.ഐ ചാര ശൃഖലയിലുണ്ടെന്ന് മഹ്ബൂബ് വെളിപ്പെടുത്തിയത്. എന്നാല്‍ എന്നാല്‍ ഐ.സ്.ആര്‍.ഒ ഉദ്യോഗസ്ഥന്റെ പേര് അക്തര്‍ പങ്കു വച്ചില്ലെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 45 മിനിറ്റ് നീണ്ട ചോദ്യം ചെയ്യല്‍ പോലീസ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയാലാവര്‍ക്ക് വിവിധ രാഷ്ടീയ നേതാക്കളുമായി ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നഗോര്‍ സ്വദേശി ഷുഹൈബ് ഹുസ്സൈന്‍ മുമ്പ് സ്വതന്ത്രനായി തെരഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നു. ഇയാള്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍ഹാന്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടി എം.പി മുനവ്വര്‍ സലീമിന്‍റെ സഹായിയുമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News