കശ്മീരില്‍ വിഘടനവാദി നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കി
Update: 2018-04-22 23:21 GMT
നാളെ സംയുക്ത റാലി നടത്താന്‍ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് നടപടി.
കശ്മീരില്‍ വിഘടനവാദി നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കി. നാളെ സംയുക്ത റാലി നടത്താന്‍ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം നല്‍കി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം വിഘടനവാദി നേതാക്കള്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയില്‍ ഇതുവരെ 1400ല്‍ പരം കുട്ടികള്‍ക്ക് പരിക്കേറ്റതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 15 വയസ്സ് തികയാത്ത കുട്ടികളാണ് ഇവരെന്നും ജമ്മു കാശ്മീര്‍ ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു.