വോട്ടിന് പണം; ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ഏപ്രില്‍ 12ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 89 കോടി രൂപ എഐഎഡിഎംകെ ശശികല വിഭാഗം വിതരണം ചെയ്തെന്നായിരുന്നു ആരോപണം
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ പ്രഖ്യാപിച്ച ചെന്നൈ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് തീരുമാനം. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
ഏപ്രില്‍ 12ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 89 കോടി രൂപ എഐഎഡിഎംകെ ശശികല വിഭാഗം വിതരണം ചെയ്തെന്നായിരുന്നു ആരോപണം. മണ്ഡലത്തിലെ 2.6 ലക്ഷം വോട്ടര്‍മാരില്‍ ഓരോരുത്തര്‍ക്കും 4000 രൂപ നല്‍കാനാണ് ശശികല വിഭാഗം ലക്ഷ്യമിട്ടതെന്നും ആരോപണമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 32 കേന്ദ്രങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പണവും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ആരോഗ്യമന്ത്രി സി വിജയ ഭാസ്ക്കറിന്‍റെ വസതിയില്‍ നടത്തിയ റെയ്ഡിലും അനധികൃതമായി കൈവശം വെച്ച പണം കണ്ടെത്തി. ഈയൊരു സാഹചര്യത്തിലാണ് ബുധനാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ജയലളിത രണ്ട് തവണ ജയിച്ച മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പനീര്‍ശെല്‍വം- ശശികല വിഭാഗങ്ങള്‍ക്കിവിടെ അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തഞ്ചാവൂര്‍, അരവാക്കുരുച്ചി എന്നിവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തിരുന്നു.