നാല്പതുകാരിയെ റയില്‍വെ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഗ്രാമത്തിൽ വെച്ച് നാലു ദിവസം തുടർച്ചയായി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഉത്തര്‍പ്രദേശില്‍ നാല്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയ സ്ത്രീയെ നാലു ദിവസമാണ് പീഡനത്തിനിരയാക്കിയത്. ജൂൺ 16ന് പാനിപത്തിലേക്ക് പോകാൻ ബറേലി സ്റ്റേഷനിലെത്തിയതായിരുന്നു സ്ത്രീയും 13 വയസ്സുള്ള മകനും 11 വയസ്സുള്ള മകളും. സ്റ്റേഷനിൽവെച്ച് മൂന്നുപേർ ചേർന്ന് ബലംപ്രയോഗിച്ച് മയക്കുമരുന്ന് നൽകിയശേഷം ഇവരെ സമീപത്തെ ഗിന്നൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് എ.എസ്.പി പങ്കജ് പാണ്ഡെ പറഞ്ഞു. ഗ്രാമത്തിൽ വെച്ച് നാലു ദിവസം തുടർച്ചയായി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി. അക്രമികളുടെ കണ്ണ് വെട്ടിച്ച് പിന്നീട് മകനുമായി രക്ഷപ്പെടുകയായിരുന്നുവെന്നും സ്ത്രീ പറഞ്ഞു. മകൾ ഇപ്പോഴും പ്രതികളുടെ പിടിയിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.
സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി രവിശങ്കര്‍ ചാബ്ബി പറഞ്ഞു.