ഒമ്പതാം ക്ലാസ് ജയിക്കണോ;വിരാട് കൊഹ്‍ലിയുടെ കാമുകിയുടെ പേര്‍ അറിയണം

Update: 2018-04-24 18:36 GMT
ഒമ്പതാം ക്ലാസ് ജയിക്കണോ;വിരാട് കൊഹ്‍ലിയുടെ കാമുകിയുടെ പേര്‍ അറിയണം
Advertising

ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.... ശരിയായ പേര് തെരഞ്ഞെടുത്താല്‍ മതി

ഒന്ന് പരീക്ഷ ജയിച്ചു കിട്ടണമെങ്കില്‍ എന്തെല്ലാം പൊതു വിജ്ഞാനം വേണമെന്ന ആശങ്കയിലാണ് ഈ കുട്ടികളിപ്പോള്‍.. അതാത് രംഗത്തെ പ്രശസ്തരെ കുറിച്ച് മാത്രം പഠിച്ചുവെച്ചാല്‍ പോര, അവരുടെ കാമുകിയാര്, കാമുകനാര് എന്നതും പഠിച്ചുവെച്ചാലേ പരീക്ഷ ജയിക്കൂ എന്നതാണ് ഇപ്പോള്‍ അവസ്ഥ.

മഹാരാഷ്ടയില്‍ ഭീവണ്ടിയിലെ ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് ഫിസിക്കല്‍ ട്രെയിനിംഗ് പരീക്ഷയിലെ ഒരു വിചിത്ര ചോദ്യമാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയതും ചൊടിപ്പിച്ചതും. ക്രിക്കറ്റ് താരം വിരാട് കൊഹ്‍ലിയുടെ കാമുകി ആരാണ് എന്നതായിരുന്നു ചോദ്യം. പ്രിയങ്ക, അനുഷ്‌ക, ദീപികാ എന്നിങ്ങനെ ഓപ്ഷനുകളും ചോദ്യപേപ്പറിലുണ്ട്.

എയര്‍ ഫോഴ്‌സ് എഞ്ചിനീയറിംഗ് പരീക്ഷയില്‍ നടി ദീപികാ പദുക്കോണിനെ സംബന്ധിച്ചുള്ള ചോദ്യമുണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോലിയും അനുഷ്‌കയും പ്രണയത്തിലാണെ വാര്‍ത്തകള്‍ മൂന്ന് വര്‍ഷത്തിലേറെയായി ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ചോദ്യപേപ്പര്‍ വിവാദമായതിനെ തുടര്‍ന്ന് രക്ഷിതാക്കളടക്കം നിരവധി പേര്‍ സ്കൂളിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

Tags:    

Similar News