പളനിസ്വാമിയെ ഗവര്‍‌ണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു

Update: 2018-04-24 03:27 GMT
Editor : Damodaran
പളനിസ്വാമിയെ ഗവര്‍‌ണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു
Advertising

എഐഎഡിഎംകെയുടെ നിയമസഭകക്ഷി നേതാവായി പളനിസ്വാമിയെ തെരഞ്ഞെടുത്തു. നിലവില്‍ ഹൈവേ- തുറമുഖ വകുപ്പ് മന്ത്രിയാണ് പളനിസ്വാമി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വികെ ശശികല ജയിലിലേക്കെന്ന് ഉറപ്പായതോടെ എഐഎഡിഎംകെയുടെ പുതിയ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഇകെ പളനിസ്വാമിയെ തെരഞ്ഞെടുത്തു. ശശികലയുടെ സാന്നിധ്യത്തില്‍ കൂവത്തൂര്‍ റിസോട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഹൈവേ- തുറമുഖ വകുപ്പ് മന്ത്രിയാണ് പളനിസ്വാമി. അല്‍പ്പസമയത്തിനകം പളനിസ്വാമിയെ ഗവര്‍ണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് കൂടിക്കാഴ്ച. 11 എംഎല്‍എമാരും അദ്ദേഹത്തെ അനുഗമിക്കും.

ശശികലക്കെതിരെ യുദ്ധം തുടരുന്ന കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. മുതിര്‍ന്ന നേതാക്കളായ ക പാണ്ഡ്യരാജന്‍, പി എച്ച് പാണ്ഡ്യന്‍, എന്‍ വിശ്വനാഥന്‍, സി പൊന്ന്യന്‍ തുടങ്ങിയവരെയും പുറത്താക്കി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News