ഗുജറാത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു
Update: 2018-04-24 00:34 GMT
മൂന്ന് ദിവസത്തിനുള്ളില്‍ ഓഖി ഗുജറാത്ത് വിട്ടൊഴിയും
കേരള തീരത്ത് നാശം വിതച്ച് ഗുജറാത്തിലെത്തിയ ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഗുജറാത്തിന്റെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ അടുത്ത 18 മണിക്കൂര്‍ കൂടി കടല്‍ പ്രക്ഷുബ്ധമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഓഖി ഗുജറാത്ത് വിട്ടൊഴിയും .