പിതാവിന്റെ കടയുടെ മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
Update: 2018-04-24 10:10 GMT
ഷെറീന് ഫാത്തിമ എന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്
പിതാവിന്റെ കടയുടെ മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ സാകി നാകയില്‍ വെള്ളിയാഴ്ച പകലാണ് സംഭവം. സംഭവം നടന്ന് ആറ് മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടുകയും കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. ഷെറീന് ഫാത്തിമ എന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി ഷോപ്പിന് മുന്നില്‍ നിന്നും കളിക്കുന്നതും അതു വഴി വന്ന ഒരാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുപത്തിയെട്ടുകാരനായ സന്ദീപ് പാരബാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.