ഓഹരി വിപണിയിൽ തകർച്ചയുടെ ദിനം
ബോംബൈ സൂചിക സെൻസെക്സ് 1015 പോയിൻറ് താഴ്ന്ന് 33,742ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 306 പോയിൻറ് താഴ്ചയിൽ 10,359ലാണ് നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്
ഓഹരി വിപണിയിൽ തകർച്ചയുടെ ദിനം. ബോംബൈ സൂചിക സെൻസെക്സ് 1015 പോയിൻറ് താഴ്ന്ന് 33,742ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 306 പോയിൻറ് താഴ്ചയിൽ 10,359ലാണ് നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്.
അമേരിക്കൻ സൂചിക ഡൗ ജോൺസിന്‍റെ പതനമാണ് ഏഷ്യൻ വിപണിയെ കാര്യമായി ബാധിച്ചത്. ചരിത്രത്തിലാദ്യമായി ഡോ ജോൺസ് 1200 പോയിൻറ് നഷ്ടത്തിലേക്ക് വീണു. 4.6 ശതമാനമാണ് നഷ്ടം. ജപ്പാന്‍റെ നിക്കെ 5 ശതമാനത്തോളം നഷ്ടമാണ് നേരിട്ടത്. ഒരു ഘട്ടത്തിൽ 1200 പോയിൻറ് താഴ്ന്ന് സെൻസെക്സ് 33,482 ലും നിഫ്റ്റി 10,300ലേക്കും കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 64.38 ആയി വർധിച്ചു. തിങ്കളാഴ്ച അത് 64.06 ആയിരുന്നു. മൂലധന നേട്ടനികുതി (എൽ.ടി.സി.ജി.ടി) മൂലം രാജ്യത്ത് ഓഹരി വിപണി സമ്മർദ്ദത്തിലായിരിക്കുകയാണ്.