ഗുജറാത്ത് പിടിക്കാന്‍ പട്ടേല്‍ വിഭാഗത്തെ പാട്ടിലാക്കാന്‍ ബിജെപി; 109 കേസുകള്‍ പിന്‍വലിച്ചു

Update: 2018-04-26 17:58 GMT
Editor : Sithara
ഗുജറാത്ത് പിടിക്കാന്‍ പട്ടേല്‍ വിഭാഗത്തെ പാട്ടിലാക്കാന്‍ ബിജെപി; 109 കേസുകള്‍ പിന്‍വലിച്ചു
Advertising

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേല്‍ സമുദായത്തെ അനുനയിപ്പിച്ച് വോട്ടുറപ്പിക്കാന്‍ പുതിയ അടവുമായി ബിജെപി.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേല്‍ സമുദായത്തെ അനുനയിപ്പിച്ച് വോട്ടുറപ്പിക്കാന്‍ പുതിയ അടവുമായി ബിജെപി. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ സമരത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൂട്ടമായി ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. പട്ടേല്‍ സമുദായക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 109 കേസുകള്‍ നിലവില്‍ പിന്‍വലിച്ചു. 136 കേസുകള്‍ കൂടി പിന്‍വലിക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരായി ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിന്‍റെ കാര്യത്തില്‍ എന്താണ് നിലപാടെന്ന ചോദ്യത്തിന് അത്തരം കേസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ മാസം 26ന് ഹാര്‍ദിക് പട്ടേലിനെ സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ദേശീയ പതാകയെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി ഹാര്‍ദികിനെതിരായി എടുത്ത കേസ് പിന്‍വലിക്കുകയും ചെയ്തു

2015ലാണ് സംവരണ ആവശ്യം ഉന്നയിച്ച് പട്ടേല്‍ വിഭാഗം പ്രക്ഷോഭം നടത്തിയത്. തുടര്‍ന്ന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അനുനയനീക്കമാണ് ബിജെപി നടത്തുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News