5 ലക്ഷം തന്നാല്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാമെന്ന് അക്രമി

Update: 2018-04-27 07:57 GMT
Editor : Jaisy
5 ലക്ഷം തന്നാല്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാമെന്ന് അക്രമി
Advertising

കാണ്‍പൂരിലെ ബാന്ധ ജില്ലയിലാണ് സംഭവം

താന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് കുറ്റക്കാരനായ ആള്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു. കാണ്‍പൂരിലെ ബാന്ധ ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ താജ് ആണ് താന്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്.

മാര്‍ച്ച് 22നാണ് താജ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഭര്‍തൃസഹോദരിയെ കാണാന്‍ താജിന്റെ വീട്ടിലെത്തിയതായിരുന്നു യുവതി. ഈ സമയം താജ് യുവതിയെ തന്റെ റൂമിനകത്ത് പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കുന്നതിന് പകരം ഗ്രാമ കൌണ്‍സില്‍ ആയ പഞ്ചായത്തില്‍ വിവരമറിയിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയെ താജ് വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് മെയ് 20ന് കല്യാണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹമടുത്തതോടെ താജ് അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇത് പെണ്‍വീട്ടുകാര്‍ വിസമ്മതിച്ചതോടെ താജ് വിവാഹത്തില്‍ നിന്നും പിന്‍മാറി. സ്ത്രീധനം കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്നായിരുന്നു താജിന്റെ ഡിമാന്‍ഡ്. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഒരു ഫലവുമുണ്ടായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താജിനെതിരെ എഫ്ഐആര്‍ രജിസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News