ബിജെപി നേതാവ് മകന്‍റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍

Update: 2018-04-28 17:08 GMT
ബിജെപി നേതാവ് മകന്‍റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍
Advertising

ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണമെന്ന നിലയിലാണ് വിവാഹാഘോഷം ഗോശാലയിലാക്കിയതെന്ന് നേതാവ് പറഞ്ഞു

പഞ്ചാബില്‍ ബിജെപി നേതാവ് മകന്‍റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്നയാണ് മകന്‍റെ വിവാഹാഘോഷം ഗോശാലയില്‍ നടത്തിയത്.

ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണമെന്ന നിലയിലാണ് വിവാഹാഘോഷം ഗോശാലയിലാക്കിയതെന്ന് അവിനാശ് റായ് ഖന്ന പറഞ്ഞു. 2200ഓളം പശുക്കളാണ് വിവാഹ സല്‍ക്കാരം നടന്ന കാന്തിയിലെ ഗോബിന്ദ് ഗൌധാം ഗോശാലയിലുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, പഞ്ചാബ് ഗവര്‍ണറും ഡിജിപിയും കേന്ദ്രമന്ത്രിമാരുമെല്ലാം സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ചാണകത്തിന്‍റെയും മറ്റും മണം അതിഥികളെ അലോസരപ്പെടുത്താതിരിക്കാന്‍ ഗോശാലയ്ക്ക് പ്രത്യേകതരം പെയിന്‍റടിച്ചിരുന്നു. സല്‍ക്കാരം ഗോശാലയില്‍ വെച്ച് നടത്തിയതിലൂടെ ആഡംബരം ഒഴിവാക്കുകയെന്ന നല്ല മാതൃകയാണ് ബിജെപി നേതാവ് സമൂഹത്തിന് കാണിച്ചുകൊടുത്തതെന്ന് ഗോശാല സ്ഥാപകന്‍ സ്വാമി കൃഷ്ണനന്ദ് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News