ത്രിപുര വോട്ടെടുപ്പ് അവസാനിച്ചു

Update: 2018-04-29 03:31 GMT
ത്രിപുര വോട്ടെടുപ്പ് അവസാനിച്ചു
Advertising

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. രണ്ട് മണി വരെ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു.

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. രണ്ട് മണി വരെ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന59 മണ്ഡലത്തിലായി 492 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സി പി എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

പതിവിൽ നിന്ന് വ്യത്യസ്തമായി കടുത്ത മത്സരമാണ് ത്രിപുരയിൽ ഇത്തവണ. ഭരണകക്ഷിയായ സിപിഎമ്മിനെതിരെ ബിജെപി - ഐപിഎഫ്ടി സഖ്യം സർവസന്നാഹവും ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഈ വാശിയേറിയ പ്രചാരണത്തിന് സാക്ഷ്യം വഹിച്ചാണ് ത്രിപുരയിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. നേതാക്കൾ കൂട്ടതോടെ ബിജെപിയിലേക്ക് മാറിയതോടെ പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസ് സജീവമായിരുന്നില്ല.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് പോളിങ് സമയം നിശ്ചയിച്ചിരിക്കുന്നത്. മത്സര രംഗത്തുള്ളത് 497 സ്ഥാനാര്‍ഥികളാണ്. ആകെ വോട്ടര്‍മാര്‍ 2569216. പോളിങ് ബൂത്തുകളുടെ എണ്ണം 3214‍. സിപിഎം സ്ഥാനാർത്ഥി രമെന്ദ്ര നാരായൺ ദബ്ബർമ്മയുടെ മരണത്തെ തുടർന്ന് ചരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സുതാര്യമായ പോളിങ് ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Tags:    

Similar News