യുപിയില്‍ അംബേദ്കര്‍ പ്രതിമയ്ക്കും കാവി നിറം; പ്രതിഷേധവുമായി ജനങ്ങള്‍

Update: 2018-04-29 14:58 GMT
Editor : Sithara
യുപിയില്‍ അംബേദ്കര്‍ പ്രതിമയ്ക്കും കാവി നിറം; പ്രതിഷേധവുമായി ജനങ്ങള്‍
Advertising

ഉത്തര്‍ പ്രദേശില്‍ കെട്ടിടങ്ങള്‍ക്കും ബസുകള്‍ക്കും കാവി പെയിന്‍റടിച്ചതിന് പിന്നാലെ അംബേദ്കര്‍ പ്രതിമയ്ക്കും കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍.

ഉത്തര്‍ പ്രദേശില്‍ കെട്ടിടങ്ങള്‍ക്കും ബസുകള്‍ക്കും കാവി പെയിന്‍റടിച്ചതിന് പിന്നാലെ അംബേദ്കര്‍ പ്രതിമയ്ക്കും കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍. ബദയൂണ്‍ ജില്ലയില്‍ തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമ മാറ്റിസ്ഥാപിച്ചപ്പോഴാണ് ഈ നിറം മാറ്റം. അംബേദ്കറുടെ പേരിനൊപ്പം റാംജി എന്ന് ചേര്‍ത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതിമയും കാവിവല്‍ക്കരിച്ചത്.

അംബേദ്കര്‍ പ്രതിമയ്ക്ക് കാവി നിറം നല്‍കിയതിനെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ബിഎസ്‍പി, എസ്‍പി നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി. നിറം ഉപയോഗിച്ച് യോഗി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സാജന്‍ വിമര്‍ശിച്ചു. എല്ലായിടത്തും കാവി നിറം പൂശുന്ന തിരക്കിലാണ് സര്‍ക്കാര്‍. ബിജെപിയുടെ ഉദ്ദേശം എന്തെന്ന് ജനങ്ങള്‍ ഇപ്പോള്‍ നല്ലതുപോലെ മനസ്സിലാക്കിക്കഴിഞ്ഞു. നിറം മാറ്റല്‍ ബിജെപിയെ ഒരു തരത്തിലും സഹായിക്കാന്‍ പോകുന്നില്ലെന്നും എസ്പി വക്താവ് പറഞ്ഞു.

കാവിനിറം മാറ്റി പ്രതിമയ്ക്ക് നീല നിറം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ബദയൂണ്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News