ബസ് തകരാറിലായി വലഞ്ഞ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ഹൈദരാബാദ് പൊലീസ്

Update: 2018-04-30 15:17 GMT
ബസ് തകരാറിലായി വലഞ്ഞ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ഹൈദരാബാദ് പൊലീസ്
Advertising

പൊലീസിന്റെ ഈ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ബസ് തകരാറിലായി വലഞ്ഞ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച ഹൈദരാബാദ് ട്രാഫിക് പൊലീസിന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ബുധനാഴ്ചയാണ് സംഭവം. ആര്‍ടിസി ബസില്‍ പരീക്ഷക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ട്രാഫിക് പൊലീസ് രക്ഷകരായത്. വഴിമധ്യേ ബസ് ബ്രേക്ക് ഡൌണായി. വെസ്റ്റ് മാര്‍ദേപ്പള്ളി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സംഭവം. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇതുകാണുകയും വിഷമിച്ചു നിന്ന വിദ്യാര്‍ഥികളെ പട്രോളിംഗ് കാറില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു. എട്ടോളം കുട്ടികളുണ്ടായിരുന്നു. ഇവരുടെ

ഹൈദരാബാദ് ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതെക്കുറിച്ചുള്ള കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഈ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പൊലീസിലുള്ള വിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിപ്പിക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തു.

Full View
Tags:    

Similar News