ഡല്‍ഹി എംഡിസി വോട്ടെടുപ്പ് പൂര്‍ത്തിയായി

Update: 2018-05-01 21:39 GMT
Editor : Subin
ഡല്‍ഹി എംഡിസി വോട്ടെടുപ്പ് പൂര്‍ത്തിയായി
Advertising

മൂന്നാം തവണയും ബിജെപി ഭരണത്തിലേറുമെന്നാണ് സര്‍വ്വേഫലങ്ങള്‍ പ്രവചിക്കുന്നത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വൈകിട്ട് നാല് മണിവരെയുള്ള കണക്ക് പ്രകാരം 46 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. വിവിധ ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതോടെ തെരഞ്ഞടുപ്പ് കമ്മീഷനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഭരണത്തുടര്‍ച്ചക്കായി ബിജെപിയും ശക്തി തെളിയിക്കാന്‍ എഎപിയും കോണ്‍ഗ്രസും വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും പോളിങില്‍ കാര്യമായ പ്രതിഫലിച്ചില്ല. തുടക്കം മുതല്‍ ഒടുക്കം വരെ മന്ദഗതിയിലായിരുന്നു പോളിങ്. പൊതുവെ സമാധാനപരമായിരുന്നു വോട്ടടുപ്പെങ്കിലും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് പ്രതിഷേധത്തിനിടയാക്കി. ഉത്തര ഡല്‍ഹി, ദക്ഷിണ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നിങ്ങനെ മൂന്ന് കോര്‍പ്പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. സ്ഥാനര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് ഉത്തര ഡല്‍ഹിയില്‍ രണ്ട് വാര്‍ഡുകളില്‍ തെരഞ്ഞടുപ്പ് മാറ്റി വച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News