സ്വാതന്ത്ര്യ ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2018-05-01 11:09 GMT
Editor : Sithara
സ്വാതന്ത്ര്യ ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Advertising

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം വര്‍ഷത്തിലേക്ക്

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം വര്‍ഷത്തിലേക്ക്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പൂര്‍ത്തിയായി. കര്‍ശന സുരക്ഷയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുകൊണ്ടാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുന്നത്. പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അനുശോചനം രേഖപ്പെടുത്തിയേക്കും. ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയ ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടേക്കും.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ചെങ്കോട്ടയിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെക്കാനുള്ള ദിനമായി സ്വാതന്ത്ര്യദിനത്തെ കാണണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ആഹ്വാനം. മെട്രോ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അതിര്‍ത്തി മേഖലകളും ശക്തമായ നിരീക്ഷണത്തിലാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News