ശ്രീനഗറില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Update: 2018-05-02 04:45 GMT
Editor : Sithara
ശ്രീനഗറില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
Advertising

അനന്ത്‌നാഗ് - ശ്രീനഗര്‍ ഹൈവേയിലാണ് ആക്രമണം നടന്നത്

ജമ്മു കശ്മീരിലെ പാംപുരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍‌ജ്ജിതമാക്കിയതായി സൈന്യം അറിയിച്ചു.

കരസേനയുടെ വാഹനവ്യൂഹം അനന്ത്‌നാഗ് - ശ്രീനഗര്‍ ഹൈവേയിലൂടെ കടന്നു പോകവെ, പാംപുരയില്‍ എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു, വൈകീട്ട് 3.30 നായിരുന്നു ആക്രമണം. സൈന്യം ശക്തമായി തിരച്ചടിച്ചെങ്കിലും ഭീകരരെ പിടികൂടിനായിട്ടില്ല, ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഫെബ്രുവരി മുതല്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റം രൂക്ഷമായ മേഖല കൂടിയാണ് പാംപുര. ഫെബ്രുവരിയിലും പിന്നീട് ഒക്ടോബറിലും പാംപുരയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഭീകരര്‍ നുഴഞ്ഞ് കയറി തമ്പടിക്കുകകയും സൈന്യത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ഹിസ്ബുള്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം കശ്മീരില്‍ സൈന്യത്തിനു നേര്‍ക്ക് ആക്രമണം വര്‍ധിച്ചു വരുന്നതാണ് കാണുന്നത്‍. ഈ വര്‍ഷം ഇതുവരെ പാംപുര, ഉറി, നഗ്രോട്ട തുടങ്ങി വിവിധ സൈനിക കേന്ദ്രങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ആകെ 63 സൈനികര്‍ക്കാണ് ജീവന്‍‌ നഷ്ടമായത്. 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News