കശ്മീരില്‍ പ്രതിഷേധപ്രകടനത്തിന് നേരെ സൈന്യത്തിന്റെ വെടിവെപ്പ്: യുവാവ് കൊല്ലപ്പെട്ടു

Update: 2018-05-03 09:30 GMT
കശ്മീരില്‍ പ്രതിഷേധപ്രകടനത്തിന് നേരെ സൈന്യത്തിന്റെ വെടിവെപ്പ്: യുവാവ് കൊല്ലപ്പെട്ടു
Advertising

77 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 88 ആയി

കശ്മീരില്‍ പ്രതിഷേധ പ്രകടനത്തിന് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീര്‍ കെറാന്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍സൈന്യം വെടിയുതിര്‍ത്തു.

ബാരമുല്ലയിലെ നദിഹാലില്‍ കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരേയാണ് സൈന്യം വെടിവെച്ചത്. 22 വയസ്സുകാരനായ വസീം വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 77 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 88 ആയി. ഒരു മനുഷ്യാവകാശപ്രവര്‍ത്തനെ കൂടി സൈന്യം അറസ്റ്റ് ചെയ്തു. മുഹമ്മദ് യൂസുഫ് സോഫിയെയാണ് അറസ്റ്റ് ചെയ്തത്.

കുപ്വാര ജില്ലയിലെ കെറാനില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തു. പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പതിവിന് വിരുദ്ധമായ നീക്കങ്ങള്‍ ഉണ്ടായതോടെയാണ് വെടിയുതിര്‍ത്തതെന്ന് സൈന്യം അറിയിച്ചു. നിയന്ത്രണരേഖയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാകിസ്താനെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-പാക് ജലകൈമാറ്റകരാറില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ഗില്‍ യുദ്ധസമയത്തേതിന് സമാനമായി അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റമുണ്ടായേക്കുമെന്ന മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീരിന് പുറമേ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News