ഗൌരി ലങ്കേഷിന്‍റെ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്: കര്‍ണാടക സര്‍ക്കാര്‍

Update: 2018-05-03 18:27 GMT
Editor : Sithara
ഗൌരി ലങ്കേഷിന്‍റെ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്: കര്‍ണാടക സര്‍ക്കാര്‍
Advertising

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു. കല്‍ബുര്‍ഗി വധവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും മന്ത്രി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു.

ഗൌരി ലങ്കേഷിനെ ഓഫീസില്‍ മുതല്‍ വീട് വരെ അക്രമിസംഘം പിന്തുടര്‍ന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് വ്യക്തമാകുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. രണ്ടിലധികം പേരാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരു സംഘത്തിന് ക്രൈംബ്രാഞ്ച് നേതൃത്വം നല്‍കും.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര പറഞ്ഞു. കലബുര്‍ഗി വധവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗൌരി ലങ്കേഷിന്റെ സഹോദരന്‍ രംഗത്തുവന്നു. ആവശ്യത്തെ സദാനന്ദ ഗൌഡയും പിന്തുണച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News