മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്സ്മെന്റിന്റെ രണ്ടാമത്തെ കുറ്റപത്രം
Update: 2018-05-03 16:03 GMT
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി എംപിക്കെതിരെ എന്‍ഫോഴ്സ്മെന്റ് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച..
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി എംപിക്കെതിരെ എന്‍ഫോഴ്സ്മെന്റ് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആദ്യകുറ്റപത്രം ഡിസംബര്‍ 23ന് സമര്‍പ്പിച്ചിരുന്നു. അടുത്ത മാസം അഞ്ചിനാണ് കോടതി കേസ് ഇനി പരിഗണിക്കുക. കേസില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാംഹൗസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ബിജ്‌വാസനിലാണ് ഇവരുടെ പാലം ഫാംസ് സ്ഥിതി ചെയ്യുന്നത്.