സ്ത്രീകള്‍ക്കെതിരായ ട്രോളുകള്‍ അതിക്രമമായി കണക്കാക്കുമെന്ന് മനേക ഗാന്ധി

Update: 2018-05-03 10:30 GMT
Editor : admin
സ്ത്രീകള്‍ക്കെതിരായ ട്രോളുകള്‍ അതിക്രമമായി കണക്കാക്കുമെന്ന് മനേക ഗാന്ധി
Advertising

സോഷ്യല്‍മീഡിയകളില്‍ സ്ത്രീകളെ പരിഹസിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.

സോഷ്യല്‍മീഡിയകളില്‍ സ്ത്രീകളെ പരിഹസിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ ട്രോളുകള്‍ അതിക്രമമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആദ്യമൊക്കെ ഇതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. പ്രതികരിക്കാനും അധികാരപ്പെട്ടവര്‍ക്ക് പരാതി നല്‍കാനും സ്ത്രീകള്‍ തയാറാകുന്നുണ്ട്. ഓണ്‍ലൈന്‍ ട്രോളിങിനെ സ്ത്രീകള്‍ക്കെതിരായ അതിക്രമമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും മനേക പറഞ്ഞു. സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തുമെന്ന കാര്യം പരിഗണനയിലാണ്. അനുകൂല തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. പെരുമ്പാവൂരില്‍ ദലിത് യുവതി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന പൊലീസിനെയും ഫോറന്‍സിക് വിദഗ്ധരെയും മനേക കുറ്റപ്പെടുത്തി. സമാന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫോറന്‍സിക് വിഭാഗം വരുത്തുന്ന വീഴ്ചയും മനേക പരാമര്‍ശിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News