ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ഇ വിക്ഷേപിച്ചു

Update: 2018-05-06 16:58 GMT
Editor : admin
ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ഇ വിക്ഷേപിച്ചു
Advertising

ഇന്ത്യയുടെ ദിശ നി‌ര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1 ഇ വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി -സി 31 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

ഇന്ത്യയുടെ ദിശ നി‌ര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1 ഇ വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.31 ന് ആണ് വിക്ഷേപിച്ചത്.. പിഎസ്എല്‍വി -സി 31 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

പിഎസ്എല്‍വിയുടെ മുപ്പത്തൊന്നാം വിക്ഷേപണമാണ് ഐആര്‍എന്‍എസ്എസ് -1 ഇ യുടേത്. 7 ഉപഗ്രഹങ്ങളുളള പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ഇത്. ആദ്യത്തെ നാല് ഉപഗ്രഹങ്ങളും വിജയപഥത്തിലെത്തിയിരുന്നു. ദിശ നിര്‍ണയ പ്രക്രിയക്കായി ഉപയോഗിക്കുന്ന ഐആര്‍എന്‍എസ്എസിന്റെ മുഴുവന്‍ ഉപഗ്രഹങ്ങളും 2016 ജൂലൈയോടെ പ്രവര്‍ത്തനസജ്ജമാകും. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യന്‍ ബഹിരാകാശരംഗം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐആര്‍എന്‍എസ്എസ്.

നാവിഗേഷന്‍, റേഞ്ചിങ് എന്നീ കാര്യങ്ങള്‍ നടത്താന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളോടെയാണ് ഐആര്‍എന്‍എസ്എസ് ആകാശത്തേക്ക് കുതിച്ചത്. സമയനിര്‍ണ്ണയത്തിനായി ഒരു ആറ്റോമിക് ക്ലോക്കും ഇതിനോടൊപ്പമുണ്ട്. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളും ഉണ്ടാകുമ്പോള്‍ ഈ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകും. ഡ്രൈവര്‍മാര്‍ക്കും മറ്റും വഴി കണ്ടെത്താനും ഉപഗ്രഹം സഹായകരമാകും.

1425 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് ഒന്നരമീറ്ററോളം നീളവും വീതിയും ഉയരവുമുണ്ട്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നായിരിക്കും ഉപഗ്രഹം പ്രവര്‍ത്തിക്കുക. 1.6കിലോവാട്ട് ശേഷിയുള്ള രണ്ട് സോളാര്‍ പാനലുകളാണ് ഉപഗ്രഹത്തിന് ഊര്‍ജ്ജം പകരുക. 90എച്ച് ശേഷിയുള്ള ഒരു ലിത്തിയം അയണ്‍ ബാറ്ററിയും ഇതൊടൊപ്പമുണ്ട്. 10 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി.

ഉപഗ്രഹത്തിന്റെ വിജയത്തോടെ ദിശാ നിര്‍ണയ പ്രക്രിയയില്‍ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകും. ഇന്ത്യയുടെ പ്രതിരോധ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News