ബ്ലൂവെയില്‍ കൊലവിളി തുടരുന്നു; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു

Update: 2018-05-06 09:15 GMT
Editor : Sithara
ബ്ലൂവെയില്‍ കൊലവിളി തുടരുന്നു; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു
Advertising

ബ്ലൂവെയില്‍ ഗെയിം ഇന്ത്യയില്‍ ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

ബ്ലൂവെയില്‍ ഗെയിം ഇന്ത്യയില്‍ ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു. പശ്ചിമ ബംഗാളില്‍ വെസ്റ്റ് മിഡിനാപൂരിലെ പത്താംക്ലാസ്സുകാരനായ അങ്കന്‍ ഡേയാണ് ആത്മഹത്യ ചെയ്തത്. കളിയുടെ അന്‍പതാം ദിവസത്തെ നിബന്ധന പ്രകാരമാണ് കുട്ടി സ്വയം ജീവനൊടുക്കിയത്.

ശനിയാഴ്ച സ്​കൂളില്‍ നിന്ന്​ തിരിച്ചു വന്ന ശേഷം കുളിമുറിയില്‍ കയറിയ അങ്കന്‍ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച്‌​ അകത്തു കടന്നപ്പോള്‍ കുട്ടി മരിച്ചനിലയിലായിരുന്നു.
പ്ലാസ്​റ്റിക്​ സഞ്ചി കൊണ്ട്​ തലപൊതിഞ്ഞ്​ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. വീണുകിടന്ന അങ്കനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അങ്കന്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. മുംബൈ അന്ധേരിയില്‍ 9ാം ക്ലാസ് വിദ്യാര്‍ഥി ഇതേ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും ഇടപെടല്‍ കൊണ്ട് രണ്ട് പേരെ കഷ്ടിച്ച് രക്ഷപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാളുടെ നിര്‍ദേശപ്രകാരം കളിയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയ ശേഷം അന്‍പതാം ദിവസമാണ് ആത്മഹത്യക്കുള്ള നിര്‍ദേശമെത്തുന്നത്. ലോകത്താകെ നൂറിലധികം മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News