വാചക കസര്‍ത്തിന്‍റെ പെരുമഴ ഇന്ന് ഗുജറാത്തില്‍ പ്രതീക്ഷിക്കാമെന്ന് രാഹുല്‍
തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ 12,500 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുക എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തയും രാഹുല്‍ ടാഗ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് പര്യടനത്തെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കാലാവസ്ഥ പ്രവചനത്തിന്‍റെ രൂപത്തിലാണ് ഹിന്ദിയിലുള്ള ട്വീറ്റ്. 'കാലാവസ്ഥ പ്രവചനം: വാചക കസര്‍ത്തിന്‍റെ പെരുമഴ ഇന്ന് ഗുജറാത്തില്‍ പ്രതീക്ഷിക്കാം' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ 12,500 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുക എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തയും രാഹുല്‍ ടാഗ് ചെയ്തിട്ടുണ്ട്.
ഗുജറാത്ത് പര്യടനത്തിനിടെ രാഹുലിന് ലഭിച്ച സ്വീകാര്യതയില്‍ ബിജെപി ക്യാമ്പ് അസ്വസ്ഥരാണ്. പ്രധാനമന്ത്രിയുടെ രംഗപ്രവേശത്തോടെ കാര്യങ്ങള്‍ വീണ്ടും അനുകൂലമായി മാറ്റിയെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി.