പാര്‍ലമെന്‍റിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ആം ആദ്മി പാര്‍ട്ടി എംപിക്കെതിരെ നടപടിക്ക് സാധ്യത

Update: 2018-05-07 14:40 GMT
Editor : Subin
പാര്‍ലമെന്‍റിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ആം ആദ്മി പാര്‍ട്ടി എംപിക്കെതിരെ നടപടിക്ക് സാധ്യത
Advertising

2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് ശേഷം സുരക്ഷാ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളാണ് ആപ് എംപി ഭഗവന്ത്‌സിങ് മാന്‍ പരസ്യമാക്കിയത്. ഇതേ തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എല്ലാ എംപിമാരും ഒറ്റക്കെട്ടായാണ് സ്പീക്കറോട് നടപടി ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ ആദ്യം പ്രതിരോധിച്ച് സംസാരിച്ചങ്കിലും പിന്നീട് ഭഗവത് മാന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എങ്കിലും എംപിയെ സസ്പെന്‍റ് ചെയ്തേക്കുമെന്നാണ് സൂചന.

പാര്‍ലമെന്‍റ് കവാടവും സുരക്ഷാ ക്രമീകരണങ്ങളും മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ആംആദ്മി പാര്‍ട്ടി എംപി ഭഗവത് മാനെ സസ്പെന്‍റ് ചെയതേക്കും. ഭഗവത് മാനെതിരായി ശക്തമായ നടപടി വേണെമെന്ന് എംപിമാര്‍ ഒറ്റക്കെട്ടായി സ്പീക്കറോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ എ.എ.പി എംപി നിരുപാധികം മാപ്പപേക്ഷിച്ചു.

2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് ശേഷം സുരക്ഷാ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളാണ് ആപ് എംപി ഭഗവന്ത്‌സിങ് മാന്‍ പരസ്യമാക്കിയത്. ഇതേ തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എല്ലാ എംപിമാരും ഒറ്റക്കെട്ടായാണ് സ്പീക്കറോട് നടപടി ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ ആദ്യം പ്രതിരോധിച്ച് സംസാരിച്ചങ്കിലും പിന്നീട് ഭഗവത് മാന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എങ്കിലും എംപിയെ സസ്പെന്‍റ് ചെയ്തേക്കുമെന്നാണ് സൂചന.

അവകാശലംഘനത്തിനുള്ള നോട്ടീസ് സ്പീക്കര്‍ ഇന്നലെതന്നെ എംപിക്ക് നല്‍കിയിട്ടുണ്ട്. ഭഗവത് മാന്‍റെ പ്രവൃത്തി ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദേയോഗസേഥരും ദല്‍ഹി പോലീസും മറ്റ് ഏജന്‍സികളുടെയും വിലയിരുത്തല്‍..ഇക്കാര്യം സ്പീക്കറെ അറിയിച്ചതായാണ് വിവരം. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ ആപ് എംപിക്കെതിരെ പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ നിയമ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ ആം ആദ് മി പാര്‍ട്ടിയുടെ ഒരേ ഒരു എംപിയായ ഭഗവത് മാനെതിരായ നടപടി എഎപിക്ക് വന്‍ തിരിച്ചടിയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News