കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്
സൈനിക ക്യാമ്പിലേക്ക് കയറാനുള്ള ശ്രമവും തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായി
ജമ്മുകശ്മീരില്‍ വീണ്ടും സൈനിക ക്യാന്പിന് നേരെ ഭീകരാക്രമണം. ഹന്‍ഡ്വാരയിലെ 30 രാഷ്ട്രീയ റൈഫിള്‍ ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്‍റെ പ്രത്യാക്രമണകത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ നടത്തിയ തിരച്ചിലില്‍ വന്‍ ആയുധ ശേഖരം പിടകൂടി.
അതിര്‍ത്തി മേഖലയില്‍ ശക്തമായ സുരക്ഷ തുടരവെ സൈനിക വേഷം ധരിച്ചാണ് ഭീകരര്‍ നുഴഞ്ഞ് കയറിത്. പുലര്‍ച്ചെ അഞ്ച് മുപ്പതിനായിരുന്നു ഹന്‍ഡ്വാര സൈനിക ക്യാന്പിന് നേരെ യുള്ള വെടിവെപ്പ് . ക്യാന്പിേലക്ക് കയറാനുള്ള ഭീകരുടെ ശ്രമം തുടക്കത്തിലേ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടല്‍ 20 മിനിട്ടോളം നീണ്ടു. ഭീകരര്‍ക്കായി തിരച്ചില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തു . ജി പി എസ് സെറ്റുകളും , എകെ. 47 ഉള്‍പ്പെടയുള്ള തോക്കുകളും ഇക്കൂട്ടത്തിലുണ്ട്.
നൌഗാം റാംപൂര്‍ മേഖലകളിലും ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചയുമായി നുഴഞ്ഞ് കയറ്റ ശ്രമങ്ങളുണ്ടായി. സുരക്ഷ വെല്ലുവിളി ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്സിംഗ് അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി മാരുടെ അടിയന്തര യോഗം വിളിച്ചു. അതിനിടെ പാക്ക് അധീന കശ്മീരില്‍ ഭീകരക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മേഖലയിലെ ജനങ്ങള്‍ സ്ഥിരീകരിച്ചു.
മേഖലയിലെ മുഴുവന്‍ ഭീകര ക്യാന്പു കള്‍ക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടങ്ങളുടെ ആഭിമുഖ്യത്തില്‍ പാക്ക് അധീന കശ്മീരിലെ മുസഫറാബാദ്, കോട്ലി, ഗില്‍ഗിത്ത്, ദ്യാമര്‍, മീര്‍പൂര്‍ തുടങ്ങയ സ്ഥലങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു