പീഡിപ്പിക്കാന്‍ ശ്രമിച്ചത് സൈനികന്‍ തന്നെയെന്ന് പെണ്‍കുട്ടി
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സൈനികന്‍ തന്നെയെന്ന് കാശ്മീരിലെ ഹന്‍ഡ്വാരയില്‍ ലൈംഗീക പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സൈനികന്‍ തന്നെയെന്ന് കാശ്മീരിലെ ഹന്‍ഡ്വാരയില്‍ ലൈംഗീക പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി. കസ്റ്റഡിയില്‍ വെച്ച് പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും സൈനികനെ കുറ്റവിമുക്തനാക്കി നേരത്തെ നല്‍കിയ മൊഴി പൊലീസ് നിര്‍ബന്ധിച്ച് എടുത്തതാണെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡനശ്രമം ഉണ്ടായ ശേഷം ആദ്യമായാണ് പെണ്‍കുട്ടി പൊതുമധ്യത്തില്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 12നാണ് കാശ്മീര്‍ കുപ്‍വാര ജില്ലയിലെ ഹന്‍ഡ്വാരയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ സൈനികന്‍ ശ്രമിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൊട്ട് പിന്നാലെ, സൈനികന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വീഡിയോ പൊലീസും സൈന്യവും പുറത്ത് വിട്ടു. അതേസമയം, സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി 27 ദിവസം പെണ്‍കുട്ടിയെ പൊലീസ് അന്യായമായി തടവില്‍ വെക്കുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞയാഴ്ച മോചിതയായ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട പെണ്‍കുട്ടി പൊലീസിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്.
ഏപ്രില്‍ പന്ത്രണ്ടിന് ഹന്‍ഡ്വാരയില്‍ പൊതു ബാത്ത് റൂമില്‍ വെച്ച് തന്നെ സൈനികന്‍ തന്നെയാണ് കയറിപ്പിടിച്ചത്. ഒച്ച വെച്ച് ആള്‍ കൂടിയതോട പൊലീസ് തന്നെ കുപ‍്‍വാര സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സൈനികനെ കുറ്റവിമുക്തനാക്കി മൊഴി നല്‍കാന്‍ പൊലീസുകാര്‍
ഏതാണ്ട് ഒരു മാസത്തെ കസ്റ്റഡിയില്‍, പൊലീസ് തന്നോട് പെരുമാറിയത് അങ്ങേയറ്റം മോശമായിട്ടാണ്. ഒരു പൊലീസുകാരന്‍ മുഖത്ത് തുപ്പുക പോലും ചെയ്തതായി പെണ്‍കുട്ടി ആരോപിച്ചു. സൈനികനെതിരെ പുതിയ പരാതി ഇന്ന് കുപുവാര പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി നല്‍കി. പൊലീസിനെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് പെണ്‍കുട്ടിയും കുടുംബവും.