പാരമ്പര്യ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ടിഎം കൃഷ്ണ

Update: 2018-05-08 10:43 GMT
Editor : Jaisy
പാരമ്പര്യ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ടിഎം കൃഷ്ണ
Advertising

സംഗീതത്തിന് പുറത്ത് ജാതീയതക്കും വര്‍ഗീയതക്കും എതിരായ പോരാട്ടത്തിലും കൃഷ്ണ മുന്നിലുണ്ട്.


കര്‍ണാടക സംഗീതത്തിലെ പാരമ്പര്യ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. സംഗീതത്തിന് പുറത്ത് ജാതീയതക്കും വര്‍ഗീയതക്കും എതിരായ പോരാട്ടത്തിലും കൃഷ്ണ മുന്നിലുണ്ട്.

1976 ജനുവരി 22ന് ചെന്നൈയില്‍ ജനിച്ച കൃഷ്ണ ആറാമത്തെ വയസിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. ചെറുപ്രായത്തില്‍ തന്നെ സംഗീത ലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. പരമ്പരാഗത ആലാപന രീതികളെ അതിലംഘിച്ച കൃഷ്ണ. കര്‍ണാടക സംഗീതത്തിന്‍റെ ജാതിമേധാവിത്വത്തിനെതിരെയും കലഹിച്ചു. താന്‍ പഠിക്കുകയും ആലപിക്കുകയും ചെയ്യുന്ന സംഗീത ശാഖ ജാതി മേധാവിത്വം നിലനില്‍ക്കുന്നതും ദലിതരെയും അബ്രാഹ്മണരെയും അകറ്റിനിര്‍ത്തുന്നതുമാണെന്ന് കൃഷ്ണ തിരിച്ചറിഞ്ഞു. ഇവരുടെ പങ്കാളിത്തമില്ലാത്തതില്‍ പ്രതിഷേധിച്ച് ടിക്കറ്റ് വെച്ച് നടത്തുന്ന ചെന്നൈയിലെ പ്രമുഖമായ സംഗീത കച്ചേരികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്രനായ കലാകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ കൃഷ്ണ കലയെ ജനാധിപത്യവല്‍ക്കരിച്ചതായി മഗ്സസെ പുരസസ്കാര സമിതി വിലയിരുത്തുന്നു. ജാതിയുടെയും വംശത്തിന്‍റെയും കൃത്രിമ വിഭജനങ്ങളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും സംസ്കാരങ്ങള്‍ക്കും നാഗരിതകള്‍ക്കുമിടയില്‍ പാലമുണ്ടാക്കാന്‍ കലയ്ക്ക് സാധിക്കുമെന്ന് കൃഷ്ണ ബോധ്യപ്പെടുത്തുന്നായും പ്രശസ്തിപത്രത്തില്‍ പറയുന്നു.

2015ല്‍ കൃഷ്ണ ഹിന്ദുത്വ തീവ്രവാദത്തെ എതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ശ്രദ്ധേയമായിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖമായ പുരസ്കാരങ്ങളും കൃഷ്ണക്ക് ലഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News