ഐഎസ്ആര്‍ഒയുടെ സ്‌ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണം വിജയം
അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്
ഐഎസ്ആര്‍ഒ റോക്കറ്റ് എഞ്ചിന്‍ വിജയകരമായി വിക്ഷേപിച്ചു. അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പുലർച്ചെ ആറിനായിരുന്നു വിക്ഷേപണം. നിലവില്‍ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ എന്‍ജിന്‍ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്സൈഡുകളുമാണ് ഉപയോഗിക്കുന്നത്. ഓക്സൈഡുകള്‍ക്ക് പകരമായി അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ നേരിട്ട് സ്വീകരിച്ച് ജ്വലനത്തിന് ഉപയോഗിക്കുന്നതാണ് സ്ക്രാംജെറ്റ് എന്‍ജിനുകളുടെ പ്രത്യേകത. 70 കിലോമീറ്റര്‍ ഉയരത്തിലെത്തി അഞ്ച് സെക്കന്‍ഡിനുള്ളില്‍ റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കും. നിലവില്‍ ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഈ സാങ്കേതികത പ്രാബല്യത്തിലുണ്ട്.