നോട്ട് പ്രതിസന്ധി: വിപണി സ്ഥിരത സ്കീമിന്റെ പരിധി ആറ് ലക്ഷം കോടിയായി ഉയര്‍ത്തി

Update: 2018-05-08 13:35 GMT
നോട്ട് പ്രതിസന്ധി: വിപണി സ്ഥിരത സ്കീമിന്റെ പരിധി ആറ് ലക്ഷം കോടിയായി ഉയര്‍ത്തി
Advertising

നിക്ഷേപത്തുക ഉപയോഗിച്ച് സര്‍ക്കാര്‍ ഓഹരികളും ബോണ്ടുകളും വാങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയും.

നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ തെറ്റുന്നുവെന്ന് ആശങ്ക. ഈ നില മറികടക്കാന്‍ കേന്ദ്രം വിപണി സ്ഥിരത സ്കീമിന്റെ പരിധി 6 ലക്ഷം കോടിയായി ഉയര്‍ത്തി. ഇതോടെ ഇത്രയും തുകയുടെ പൊതുമേഖലാ ഓഹരികള്‍ ലേലത്തിന് വെക്കാന്‍ തീരുമാനമായി. അതിനിടെ രാജ്യ വ്യാപകമായി ജന്‍ധന്‍ അക്കൊണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കപെടുന്നതായി ആദായി നികുതി വകുപ്പ് കണ്ടെത്തി.

ജനങ്ങളുടെ കയ്യിലും സര്‍ക്കാരിന്റെ പക്കലും പണമില്ലെങ്കിലും ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ തുക അധിക കരുതല്‍ ധനാനുപാതമാക്കി വെക്കാനാണ് ബാങ്കുകള്‍ക്ക് റിസ്സര്‍വ്വ് ബാങ്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഇതിന് പലിശ നല്‍കില്ലെന്നും വ്യക്കമാക്കിയിരുന്നു. എന്നാല്‍ ബാങ്കുകള്‍ക്കാകട്ടെ നിക്ഷേപകര്‍ക്ക് പലിശ കൊടുക്കേണ്ടിയും വരും. ഈ നില തുടര്‍ന്നാല്‍ സമ്പത് വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തെറ്റുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് വിപണി സ്ഥിരത സ്കീമിന്‍റെ പരിധി ആബിഐ ഉയര്‍ത്തിയത്. 30000 കോടി രൂപയായിരുന്നത് 6 ലക്ഷം കോടിയായാണ് ഉയര്‍‌ത്തിയത്.

ഇതോടെ കയ്യിലുള്ള ഭീമമായ നിക്ഷേപത്തുക ഉപയോഗിച്ച് 6 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ ഓഹരികളും ബോണ്ടുകളും വാങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയും. ഇതില്‍ നിന്ന് കിട്ടുന്ന പലിശ നിക്ഷേപകര്‍ക്ക് നല്‍കുന്നതിലൂടെ വിപണിയില്‍ കുടുതല്‍ പണമെത്തിക്കാനാകുമെന്നും അതുവഴി സാമ്പത്തിക അസന്തുലിതാവസ്ഥ കുറക്കാനാകുമെന്നും റിസ്സര്‍വ്വ് ബാങ്കും സര്‍ക്കാരും കണക്ക് കൂട്ടുന്നു. ധനകാര്യ മന്ത്രാലയുവമായി നടത്തിയ ചര്‍ക്ക് ശേഷമാണ് റിസ്സര്‍വ്വ് ബാങ്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

അതിനിടെ രാജ്യത്ത ജന്‍ധന്‍ ബാങ്ക് അക്കൌണ്ടുകളില്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കപ്പെട്ടതായി ആദായ നികുതി വകുപ്പ് കണ്ടത്തി. കൊച്ചി, കൊല്‍ക്കത്ത, വരാണാസി ഉള്‍പ്പെടയുള്ള വിവിധ നഗരങ്ങളിലുള്ള അക്കൌണ്ടുകളില്‍ ഈ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

Tags:    

Similar News