വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കരസേന ഓഫീസറെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചു

Update: 2018-05-08 11:40 GMT
Editor : admin
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കരസേന ഓഫീസറെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചു
Advertising

ചൊവ്വാഴ്ചയാണ് ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതെങ്കിലും വിട്ടയക്കുമെന്ന പ്രതീക്ഷയില്‍ വീട്ടുകാര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അഞ്ച് മാസങ്ങള്‍ക്ക് മുന്പ് കരസേനയില്‍ ചേര്‍ന്ന ഫയാസ് ....

കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ കരസേന ഓഫീസറെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കശ്മീര്‍ കുള്‍ഗാം സ്വദേശിയായ ലെഫ്റ്റനന്‍റ് ഉമര്‍ ഫായിസിനെയാണ് തീവ്രവാദികള്‍ വധിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തെകക്കന്‍ കശ്മീരിലെ ഷോപ്പിയാനിലെ ബദാപുരയില്‍ നിന്ന് തീവ്രവാദികള്‍ ഉമര്‍ ഫായിസിനെ തട്ടിക്കൊണ്ടുപോയത്. കശ്മീര്‍ കുള്‍ഗാം സ്വദേശിയായ ഉമര്‍ ഫായിസ് അമ്മാവന്‍റെ മകളുടെ വിവാഹത്തിനായി അവധിയില്‍പോയപ്പോഴായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഫായിസിന്‍‍റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ ഹര്‍മന്‍ നദിയുടെ തീരത്താണ് കണ്ടെത്തിയത്. വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയിലായിരുന്നു മൃതദേഹം. 2 രജ് പുത്ന റെജിമെന്‍റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമര്‍ ഫായിസ് മികച്ച ഹോക്കി, വോളിബോള്‍ താരം കൂടിയാണ്.

ഷോപ്പിയാനിലെത്തിയ ഉമര്‍ ഫായിസിനെ പ്രാദേശികവാസികളുടെ സഹായത്തോടെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഷോപ്പിയാന്‍ ജില്ലയില്‍ പ്രാദേശിക സഹായത്തോടെ തീവ്രവാദികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നേരത്ത രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലയിലെ 30 വില്ലേജുകളില്‍ സൈന്യം വ്യാപകമായി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. തിരച്ചിലിനിടെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികളും സൈനികരുമടക്കമുള്ളവര്‍ കൊല്ലപ്പെടുകയും കഴിഞ്ഞദിവസം കൊല്ലപ്പെട്ട തീവ്രവാദിയുടെ ശവസംസ്ക്കാരത്തില്‍ പരസ്യമായി പങ്കെടുത്ത തീവ്രവാദികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് അന്ത്യോപചാരം അര്‍പ്പിക്കുകകയും ചെയ്തിരുന്നു. പുതിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ വീണ്ടും ശക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News