കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് തോക്ക് ഉപയോഗം: പരിക്കേറ്റവരുടെ എണ്ണം 2000 കവിഞ്ഞു

Update: 2018-05-08 18:55 GMT
കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് തോക്ക് ഉപയോഗം: പരിക്കേറ്റവരുടെ എണ്ണം 2000 കവിഞ്ഞു
Advertising

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2000 കവിഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്ന് പാക്കിസ്ഥാന് വ്യക്താമക്കി. ഇന്ത്യന്‍ ഭൂമിയില്‍ പാക്കിസ്ഥാനാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.

യുദ്ധഭൂമികകളില്‍ മാത്രം ഉപയോഗിക്കാറുള്ള യന്ത്രത്തോക്കാണ് പെല്ലറ്റ് ഗണ്ണുകള്‍. ഇരുമ്പ് ചീളുകളാണ് ഇവയില്‍നിന്ന് പ്രവഹിക്കുക. ശരീരത്തില്‍ തറച്ചാല്‍ തിരിച്ചെടുക്കല്‍ ഏറെ പ്രയാസം. ഇത്തരത്തില്‍ പെല്ലറ്റ് പ്രഹരമേറ്റ് മൂന്ന് ദിവസത്തിനിടെ ആശുപത്രിയിലെത്തിയവരുടെ എണ്ണം 2000 കവിഞ്ഞു. കുട്ടികള്‍ക്കടക്കം നിരവിധി കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. പലരുടെയും മുഖവും ശരീരവും മുറിവുകളാല്‍ വികൃതം.

യുദ്ധസമാനമായ സാഹചര്യമാണ് ജമ്മു കാശ്മീരിലേതെന്ന് ഡെല്‍ഹി എംയിസില്‍ നിന്നും ജമ്മുകാശ്മീരിലെത്തിയ നേതൃരോഗ വിദഗ്ധ ഡോക്ടര്‍‌മാര്‍ പ്രതികരിച്ചതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പെല്ലറ്റ് പ്രയോഗിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ കശ്മീര്‍ വിഷയം പാക് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പാക്കിസ്ഥാനില്‍ കരിദിനം ആചരിക്കുമെന്ന് പാക് പ്രധാന മന്ത്രി നവാസ് ശരീഫ് പറഞ്ഞു. കാശ്മീരില്‍‌ ഇന്ത്യയുടെ ഭൂമി കയ്യേറി പാക്കിസ്ഥാന്‍ തീവാദികളെ സഹായിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ഐക്യരാഷ്ടസഭയില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News