ഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ പ്രതിഷേധറാലി

Update: 2018-05-09 09:30 GMT
Editor : Jaisy
ഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ പ്രതിഷേധറാലി
Advertising

പുരോഗമന സാഹിത്യകാരന്‍മാരും ആക്ടിവിസ്റ്റുകളും റാലിയില്‍ പങ്കാളികളായി

ഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവില്‍ പ്രതിഷേധറാലി. ഐ ആം ഗൌരി എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പുരോഗമന സാഹിത്യകാരന്‍മാരും ആക്ടിവിസ്റ്റുകളും റാലിയില്‍ പങ്കാളികളായി. അതിനിടെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. .40 ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയതോടെ അന്വേഷണ സംഘാംഗങ്ങളുടെ എണ്ണം 105 ആയി.

ബംഗളൂരു മജെസ്റ്റിക് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ സെന്‍ട്രല്‍ കോളജ് മൈതാനത്ത് വരെയായിരുന്നു പ്രതിഷേധ റാലി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. ഗൗരി ലങ്കേഷ് ഹത്യാ വിരോധി ഹോരാത വേധികേ എന്ന കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകരും,മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. ആവിഷ്‌കാര സ്വാതന്ത്രത്തിന് നേരെയുള്ള ആക്രമണമാണ് ഗൗരി ലങ്കേഷിനെതിരെ നടന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി
. റാലിയോടനുബന്ധിച്ച് ബംഗളൂരു നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News