'പരീക്ഷയെപ്പറ്റി 2മണിക്കൂര്‍; 22,000കോടി തട്ടിപ്പിനെ കുറിച്ച് 2മിനിറ്റ് പോലുമില്ല' മോദിക്കെതിരെ രാഹുല്‍

Update: 2018-05-09 08:15 GMT
Editor : Muhsina
'പരീക്ഷയെപ്പറ്റി 2മണിക്കൂര്‍; 22,000കോടി തട്ടിപ്പിനെ കുറിച്ച് 2മിനിറ്റ് പോലുമില്ല' മോദിക്കെതിരെ രാഹുല്‍
Advertising

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റവാളികളെ പോലെ

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റവാളികളെ പോലെ പെരുമാറരുതെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.

പരീക്ഷ എങ്ങനെ പാസാകുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് മണിക്കൂര്‍ സംസാരിച്ചു. എന്നാല്‍ 22,000 കോടി രൂപയുടെ തട്ടിപ്പിനെപ്പറ്റി മൌനം തുടരുകയാണ്. ധനമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി ഒളിച്ചു കളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News