നരബലിക്കായി നാലുമാസക്കാരിയെ 40,000 രൂപയ്ക്ക് വിറ്റു
Update: 2018-05-10 16:25 GMT
നരബലി നടത്തുന്നതിനായി നാലുമാസം പ്രായമുള്ള പെണ്കുഞ്ഞിനെ തട്ടിയെടുത്ത് മന്ത്രവാദിക്ക് വിറ്
നരബലി നടത്തുന്നതിനായി നാലുമാസം പ്രായമുള്ള പെണ്കുഞ്ഞിനെ തട്ടിയെടുത്ത് മന്ത്രവാദിക്ക് വിറ്റു. വടക്കു കിഴക്കന് ഡല്ഹിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ സഹോദരന് തന്നെയാണ് കുട്ടിയെ തട്ടിയെടുത്തത്. 40,000 രൂപ വാങ്ങിയാണ് ഇയാള് കുട്ടിയെ മന്ത്രവാദിക്ക് കൈമാറിയത്.
കുഞ്ഞിനെ കാണാതായ ഉടനെ രക്ഷിതാക്കള് പോലീസില് വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് നടന്ന അന്വേഷണത്തിനൊടുവില് പെട്ടെന്ന് തന്നെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില് കുഞ്ഞിന്റെ അമ്മാവനും മന്ത്രവാദിയും അടക്കം മൂന്നുപേര് പൊലീസ് പിടിയിലായിട്ടുണ്ട്. പ്രതികള് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.