ജുനൈദ് കൊലക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

Update: 2018-05-10 19:27 GMT
Editor : Sithara
ജുനൈദ് കൊലക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Advertising

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവായ ജലാലുദ്ദീന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്.

ബീഫ് കൈവശം വെച്ചെന്ന പേരില്‍ ട്രെയിനില്‍ വെച്ച് ജുനൈദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്തു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്തത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവായ ജലാലുദ്ദീന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഫരീദാബാദ് സെഷന്‍സ് കോടതിയുടെ നടപടികള്‍ ജനുവരി 11 വരെയാണ് സ്റ്റേ ചെയ്തത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. നിലവിലെ അന്വേഷണത്തില്‍ അപാകതയില്ലെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്. അതേസമയം കേസിലെ സാക്ഷികളുടെ ഉള്‍പ്പെടെ മൊഴികള്‍ ദുര്‍ബലപ്പെടുത്തിയെന്നാണ് ജുനൈദിന്റെ പിതാവിന്റെ പരാതി. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐയുടെ നിലപാട്. കേസ് അട്ടിമറിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പെരുന്നാള്‍ ആഘോഷിക്കാന്‍ സാധനങ്ങള്‍ വാങ്ങി ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ജൂണില്‍ ജുനൈദും സഹോദരനും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം ജുനൈദിനെയും സഹോദരനെയും ആക്രമിച്ചത്. ജുനൈദ് കൊല്ലപ്പെടുകയും സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News