മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആര്‍എസ്എസിലുമുള്ളതെന്ന് സിദ്ധരാമയ്യ

Update: 2018-05-10 22:35 GMT
Editor : Sithara
മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആര്‍എസ്എസിലുമുള്ളതെന്ന് സിദ്ധരാമയ്യ
Advertising

"ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം"- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

"ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം"- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് നിലപാട് വിശദമാക്കി സിദ്ധരാമയ്യ വീണ്ടും രംഗത്തെത്തിയത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടക സര്‍ക്കാരിനെ ഹിന്ദു വിരുദ്ധ സര്‍ക്കാര്‍ എന്ന് വിളിച്ചതോടെയാണ് സിദ്ധരാമയ്യ ബിജെപിക്കും ആര്‍എസ്എസിനും എതിരായ നിലപാട് കടുപ്പിച്ചത്. ബിജെപിക്കും ആര്‍എസ്എസിനുമുള്ളില്‍ തീവ്രവാദമുണ്ടെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. തീവ്രവാദികളാണെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന വെല്ലുവിളിയുമായി ബിജെപി രംഗത്തെത്തി. തുടര്‍ന്ന് അവര്‍ ഹിന്ദുതീവ്രവാദികളാണെന്നാണ് താന്‍ പറഞ്ഞത് എന്ന് സിദ്ധരാമയ്യ നിലപാട് മയപ്പെടുത്തി. തുടര്‍ന്ന് ഇന്നലെയാണ് അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണെന്ന പരാമര്‍ശം നടത്തിയത്.

രാജ്യത്ത് ഭീകരവാദമുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. കശ്മീരിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണ്. വിഘടനവാദികളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News