ജിസാറ്റ് 6 എയില്‍ നിന്നും സിഗ്നലുകള്‍ ലഭിക്കുന്നില്ല

Update: 2018-05-10 11:44 GMT
Editor : Subin
ജിസാറ്റ് 6 എയില്‍ നിന്നും സിഗ്നലുകള്‍ ലഭിക്കുന്നില്ല
Advertising

വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിക്ഷേപിച്ചത്.


ജിസാറ്റ് 6 എയുടെ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി. ശേഷി കൂടിയ വാര്‍ത്താ വിനിമയ ഉപഗ്രഹത്തില്‍ നിന്നും സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.56 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ജിസാറ്റ് 6 എയും വഹിച്ചുള്ള ജിഎസ്എല്‍വി മാര്‍ക്ക് ടു വിക്ഷേപിച്ചത്. 17 മിനിറ്റികള്‍ക്കു ശേഷം ജിസാറ്റ് 6എ ഭ്രമണപഥത്തില്‍ എത്തുകയും ശ്രമം വിജയിക്കുകയും ചെയ്തു, എന്നാല്‍ വിക്ഷേപണം കഴിഞ്ഞ 48 മണിക്കൂര്‍ പിന്നിട്ടിട്ടും ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങളൊന്നും ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റില്‍ വന്നിരുന്നില്ല, ഇന്ന് ഉച്ചയോടെയാണ് ഉപഗ്രഹത്തില്‍ നിന്ന് സിഗ്‌നലുകള്‍ എത്തുന്നില്ലെന്ന കാര്യം ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്.

ഭ്രമണപഥത്തില്‍ തുടരാന്‍ സാധിയ്ക്കാത്ത വിധം സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. ഇത് പരിഹരിയ്ക്കുന്നതിനായി ബംഗളൂരുവിലെ നിയന്ത്രണ കേന്ദ്രത്തിലും ശ്രീഹരിക്കോട്ടയിലും ശാസ്ത്രജ്ഞര്‍ തീവ്രപരിശ്രമത്തിലാണ്. ശനിയാഴ്ച, ചെയര്‍മാന്‍ കെ.ശിവന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ശാസ്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഐഎസ്ആര്‍ഒ വിക്ഷേപിച്ചതില്‍ ശേഷി കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6 എ. 2015ല്‍ വിക്ഷേപിച്ച ജിസാറ്റ് 6നെ സഹായിക്കുകയായിരുന്നു ലക്ഷ്യം.

കൂടാതെ, രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹം, ഭൂമിയില്‍ വേഗത്തില്‍ സിഗ്‌നലുകള്‍ എത്തിയ്ക്കാന്‍ സാധിയ്ക്കുന്ന പ്രത്യേക തരം ആന്റിന എന്നിവയെല്ലാം സിക്‌സ് എയുടെ പ്രത്യേകതകളായിരുന്നു. 270 കോടി രൂപ ചിലവിലാണ് ഐഎസ്ആര്‍ഒ ഈ ഉപഗ്രഹം നിര്‍മിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News