ജിഎസ്‍ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ജിഎസ്‍ടി ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. ഇതോടെ നിയമം പ്രാബല്യത്തില്‍ വന്നു.
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നിയമഭേദഗതി യാഥാര്‍ഥ്യമായി. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ ജിഎസ്‍ടി ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. ഇതോടെ നിയമം പ്രാബല്യത്തില്‍ വന്നു.
പത്തു വര്‍ഷത്തിന് ശേഷമാണ് ജിഎസ്‍ടി ബില്‍ രാജ്യസഭയെന്ന കടമ്പ അടുത്തിടെ കടന്നത്. സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തിലെ ഭരണഘടന ഭേദഗതി ആയതിനാല്‍ പകുതി സംസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ജിഎസ്ടി നിയമമാകൂവെന്ന കടമ്പ കൂടി ഒരു മാസത്തെ ഇടവേളയില്‍ കടന്നതോടെ ബില്‍ നിയമമായി. ജിഎസ്‍ടി നിയമം നിലവില്‍ വരുന്നതോടെ വിവിധ കേന്ദ്ര, സംസ്ഥാന നികുതികള്‍ ഒഴിവാക്കി പകരം ഏകീകൃത നികുതി സംവിധാനം നടപ്പാക്കാന്‍ കഴിയും. ഏകീകരിച്ച നികുതിയുടെ ഘടനയും തോതും നിശ്ചയിക്കാനുള്ള അധികാരം ജിഎസ്‍ടി ഗവേണിംഗ് കൗണ്‍സിലിനായിരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ അധികാരവും വീറ്റോ പവറുമുള്ള ജിഎസ്‍ടി ഗവേണിംഗ് കൗണ്‍സിലാണ് നികുതി നിരക്ക് നിശ്ചയിക്കുക.