മോദിയുടെ പിറന്നാളാഘോഷം വ്യത്യസ്തമാക്കിയ പെണ്‍കുട്ടി

Update: 2018-05-11 14:06 GMT
മോദിയുടെ പിറന്നാളാഘോഷം വ്യത്യസ്തമാക്കിയ പെണ്‍കുട്ടി
Advertising

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷവേളയെ വ്യത്യസ്തമാക്കിയത് ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു.

വ്യത്യസ്തമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷം. കാഴ്ചശക്തിയില്ലാത്ത ഗൌരിയെന്ന പെണ്‍കുട്ടിയായിരുന്നു ആഘോഷത്തിലെ ശ്രദ്ധാകേന്ദ്രം. ഗൌരിയുടെ രാമായണപാരായണം നിറമനസ്സോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷവേളയെ വ്യത്യസ്തമാക്കിയത് കാഴ്ചയില്ലാത്ത ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു. മോദിയുടെ കൈയിലിരുന്ന് ഗൌരിയെന്ന കുട്ടി സ്വയം പരിചയപ്പെടുത്തി രാമായണ പാരായണം ചെയ്തപ്പോള്‍ സദസിനത് വേറിട്ട കാഴ്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലിരുന്ന് നിറഞ്ഞ സദസിനെ കാണാതെ ഗൌരി സ്വയം പരിചയപ്പെടുത്തി- ഞാന്‍ ഗൌരി. യോഗി രാജ് ശര്‍ദുളിന്റയെും പൂജയുടെയും മകള്‍. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. പിന്നീട് മോദിയുടെ നിര്‍ദേശ പ്രകാരം രാമായണ പാരായണം.

മോദിയുടെ 66ആം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ നവസാരിയല്‍ നടന്ന പരിപാടിയിലായിരുന്ന ഈ കാഴ്ച. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള കിറ്റ് വിതരണം ചെയ്യുന്നതിനിടയില്‍ മോദി ഗൌരിയെ പരിചയപ്പെടുകയായിരുന്നു. മിടുക്കി എന്ന വിശേഷിപ്പിച്ചാണ് ഗൌരിയെ മോദി യാത്രയാക്കിയത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കൂടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മോദി പ്രതികരിച്ചു. 11232 ഭിന്നശേഷിക്കാര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

Tags:    

Similar News