ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

Update: 2018-05-11 12:43 GMT
ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
Advertising

ജയലളിതയുടെ മരണത്തെച്ചൊല്ലിയുള്ള ദുരഹത നീക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച പുഷ്പ എന്ത് അധികാരത്തിലാണ് പേയ്സ് ഗാര്‍ഡനിലുള്ള ജയലളിതയുട വസതി ശശികല കയ്യേറിയതെന്നും ചോദിച്ചു

ശശികല നടരാജന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കപ്പെട്ട ലോക്സഭാംഗമായ പുഷ്പ ഹൈക്കോടതിയെ സമീപിച്ചു. 2011ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശികല പിന്നീട് മാപ്പ് പറഞ്ഞതിനു ശേഷമാണ് തിരിച്ചെത്തിയത്. അവര്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പാര്‍ട്ടി അംഗമായിട്ടില്ലെന്നും അതിനാല്‍ തന്നെ ജനറല്‍ സെക്രട്ടറിയാകാന്‍ അയോഗ്യയാണെന്നും പുഷ്പ ചൂണ്ടിക്കാട്ടി.

ജയലളിതയുടെ മരണത്തെച്ചൊല്ലിയുള്ള ദുരഹത നീക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച പുഷ്പ എന്ത് അധികാരത്തിലാണ് പേയ്സ് ഗാര്‍ഡനിലുള്ള ജയലളിതയുട വസതി ശശികല കയ്യേറിയതെന്നും ചോദിച്ചു. ജയലളിതയുടെ പേരുപയോഗിച്ച് ശശികല അനധികൃത സന്പാദ്യം നടത്തിയിട്ടുണ്ടെന്നും 1000 കോടിയിലധികമുള്ള മൂലധനമുള്ള എഐഎഡിഎംകെയുടെ സ്വത്തുക്കള്‍ അനധികൃതമായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കന്ന പ്രശ്നമില്ലെന്നും പുഷ്പ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News