ആധാറിനുള്ള വിവരങ്ങള്‍ സ്വകാര്യ ഏജന്‍സി സ്വകരിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി
Update: 2018-05-11 15:48 GMT
പൌരന്‍മ്മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുണ്ടെന്ന് കാട്ടി, ചീഫ് ജസ്റ്റിസ്ജഗദീഷ് സിംഗ് കെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്
ആധാര്‍ കാര്‍ഡിനായി ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സി ശേഖരിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. പൌരന്‍മ്മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുണ്ടെന്ന് കാട്ടി, ചീഫ് ജസ്റ്റിസ്ജഗദീഷ് സിംഗ് കെഹാര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്പില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
കേസ് വേഗത്തില്‍ പരിഗണിക്കാനാവില്ലെന്നും ആധാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി പരിഗണനയിലുണ്ട്.