ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്
ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെടുപ്പ്. അയോഗ്യരാക്കിയ 9 എംഎല്‍എമാര്‍ക്കും
ഹരീഷ് റാവത്തിനും കോണ്‍ഗ്രസിനും താല്‍ക്കാലിക ആശ്വാസം നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്.
ഉത്തരാഖണ്ഡ് നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് വ്യാഴാഴ്ച വിശ്വാസവോട്ട് നേടാന്‍ അനുവാദം നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്.
രാഷ്ട്രപതി ഭരണത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരത്തിന് മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതും രാഷ്ട്രപതി അംഗീകാരം നല്‍കിയതും.. ഇതിനെതിരെയായിരുന്നു കോണ്‍ഗ്രസ് നൈനത്താല്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് വിമത എം.എല്‍.എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം.
അവരുടെ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണം. വോട്ടെടുപ്പിന്റെ ഫലം പുറത്തുവിടരുതെന്നും മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറണമെന്നും ഉത്തവിലുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ വോട്ടെടുപ്പിന്റെ നിരീക്ഷകനായി സഭയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്. അതേസമയം ഇന്നലെ ഭൂരിപക്ഷംതെളിയിക്കാനുള്ള അവരം നിഷേധിച്ചതിനെ തുടര്‍ന്ന് ഹരീഷ് റാവത്ത് 33 എംഎല്‍എമാരെ രാജ്ഭവനുമുന്നില്‍ അണിനിരത്തിയിരുന്നു.mസഭയില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഭരണത്തെ തകര്‍ത്തത്. മുഖ്യമന്ത്രിയ്‌ക്കെതിരെ 9 പേര്‍ രംഗത്തുവരികയും ബി.ജെ.പിയെ പിന്തുണയ്ക്കുകയും ചെയ്തതോടെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.